Header ads

CLOSE

ഇന്ത്യ ചന്ദ്രമുറ്റത്തിറങ്ങി; ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ

ഇന്ത്യ ചന്ദ്രമുറ്റത്തിറങ്ങി; ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന  ആദ്യ രാജ്യമായി ഇന്ത്യ

ബംഗളുരു:ഇന്ത്യക്ക് അഭിമാനമുഹൂര്‍ത്തം സമ്മാനിച്ച്  ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രമുറ്റത്തിറങ്ങി. ഇന്ന് വൈകിട്ട് 6.03നാണ് ഭാരതത്തിന്റെ അഭിമാനയാനം അമ്പിളിമുറ്റത്തിറങ്ങിയത്. 
പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ്‌ലാന്‍ഡ് ചെയ്യുകയായിരുന്നു. 
ഇതോടെ നേരത്തെ ചന്ദ്രനില്‍ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ത്തു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യവുമായി ഇന്ത്യ. ചാന്ദ്രദൗത്യം വിജയകരമെന്ന് ഐഎസ്ആര്‍ഒ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
വൈകിട്ട് 5.45നു ചന്ദ്രോപരിതലത്തില്‍നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് ഇറങ്ങല്‍ പ്രക്രിയ തുടങ്ങിയത്. ലാന്‍ഡറിലെ 4 ത്രസ്റ്റര്‍ എന്‍ജിനുകള്‍ വേഗം കുറച്ചു സാവധാനം ഇറങ്ങാന്‍ സഹായിച്ചു. 25ന് ലാന്‍ഡര്‍ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവര്‍ ചന്ദ്രോപരിതലത്തിലിറങ്ങും.
ബംഗളുരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിന് (ഇസ്ട്രാക്) കീഴിലെ മിഷന്‍ ഓപറേഷന്‍സ് കോംപ്ലക്‌സിലാണ് ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിംഗ് നിരീക്ഷിച്ചത്. പേടകത്തിന്റെ ആന്തരികഘടകങ്ങള്‍ ഉള്‍പ്പെടെ മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്‌സിലെ ഗവേഷകര്‍ പരിശോധിച്ചു വിലയിരുത്തിയിരുന്നു.
6.8 കിലോമീറ്റര്‍ ഉയരത്തിലേക്കു പേടകത്തെ എത്തിച്ചതോടെ രണ്ട് എന്‍ജിനുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. നിയന്ത്രണം നഷ്ടപ്പെടാതെ താഴേക്ക് പതിയെപ്പതിയെ പേടകം വരാന്‍ തുടങ്ങി. ചന്ദ്രോപരിതലത്തിന് 150-100 മീറ്റര്‍ ഉയരെ വരെയെത്തി. അവിടെവച്ചാണ് ചന്ദ്രോപരിതലം സ്‌കാന്‍ ചെയ്യാനുള്ള കാമറകളും സെന്‍സറുകളും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ലാന്‍ഡിംഗിനായുള്ള സ്ഥലത്ത് എന്തെങ്കിലും തടസ്സങ്ങളോ കുന്നോ കുഴിയോ ചരിവോ ഉണ്ടോയെന്ന് പരിശോധിച്ചു. സുരക്ഷിതമായ ലാന്‍ഡിംഗ് സ്ഥലം കണ്ടെത്തി അവിടേക്ക് നാലു കാലില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയായിരുന്നു പദ്ധതി. പിന്നീട് ലാന്‍ഡറിന്റെ പാനല്‍ തുറന്ന് റോവര്‍ പുറത്തേക്കെത്തിയതോടെ പദ്ധതി വിജയമായി.
 
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads