Header ads

CLOSE

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: വെടിനിര്‍ത്തലാവശ്യപ്പെട്ട് യു എന്‍ പ്രമേയം; ഇന്ത്യ അടക്കമുള്ള 45 രാജ്യങ്ങള്‍ വിട്ടു നിന്നു

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: വെടിനിര്‍ത്തലാവശ്യപ്പെട്ട്  യു എന്‍ പ്രമേയം;  ഇന്ത്യ അടക്കമുള്ള 45 രാജ്യങ്ങള്‍ വിട്ടു നിന്നു

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം തുടരുന്നതിനിടെ ഉടന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന യു.എന്‍ പ്രമേയത്തില്‍നിന്ന് ഇന്ത്യ വിട്ടുനിന്നു. ബംഗ്ലാദേശ്, പാകിസ്ഥാന്‍, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ 40 രാഷ്ട്രങ്ങളുടെ പിന്തുണയോടെ ജോര്‍ദാന്‍ സമര്‍പ്പിച്ച കരട് പ്രമേയത്തില്‍ 120 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു. 14 അംഗങ്ങളാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ഇന്ത്യയുള്‍പ്പടെയുള്ള 45 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നത്. ഇന്ത്യയെ കൂടാതെ ഓസ്ട്രേലിയ, കാനഡ, ജര്‍മനി. ജപ്പാന്‍, യുക്രൈന്‍, യു.കെ. തുടങ്ങിയ രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
യു.എന്‍. ജനറല്‍ അസംബ്ലിയുടെ പത്താമത് അടിയന്തര പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഗാസയിലേക്കുള്ള പ്രവേശനം നിഷേധിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയ്ക്ക് ആവശ്യമായ മാനുഷികസഹായമെത്തിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്യുന്നു.
എന്നാല്‍ ഹമാസ് നടത്തിയ അക്രമങ്ങളെക്കുറിച്ചും ബന്ദികളാക്കപ്പെട്ട നിരവധി സാധാരണക്കാരെക്കുറിച്ചും പ്രമേയത്തില്‍ സൂചന പോലുമില്ലെന്നും അതിനാലാണ് വിട്ടു നില്‍ക്കുന്നതെന്നുമാണ് ഇന്ത്യയുള്‍പ്പടെയുള്ളവരുടെ വിശദീകരണം. പ്രമേയത്തില്‍ ഹമാസ് ആക്രമണത്തെ ഒഴിവാക്കിയതിനെ യു.എസും അപലപിച്ചു.
ഹമാസ് ഒക്ടോബര്‍ 7 മുതല്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളെയും ബന്ദികളാക്കപ്പെട്ടവരെപ്പറ്റിയും ഒരു ഖണ്ഡിക കൂടി ഉള്‍പ്പെടുത്തണമെന്ന ഭേദഗതി പ്രമേയത്തില്‍ വരുത്തണമെന്ന നിര്‍ദ്ദേശം കാനഡ മുന്നോട്ട് വച്ചു. യു.എസ്. ഇതിനെ പിന്തുണച്ചു. ഇന്ത്യയുള്‍പ്പടെ 87 രാജ്യങ്ങള്‍ ഇതിനെ പിന്താങ്ങി വോട്ട് ചെയ്തു. 55 രാജ്യങ്ങളാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. 23 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനാവത്തതിനാല്‍ കരട് ഭേദഗതി തള്ളി.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads