Header ads

CLOSE

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: മോന്‍സന്‍ മാവുങ്കലിന്  ജീവപര്യന്തം തടവ് ശിക്ഷ

 

 

 

കൊച്ചി: ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ. കുറ്റപത്രത്തില്‍ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതായി കോടതിപറഞ്ഞു. എറണാകുളം ജില്ലാ പോക്സോ കോടതിയാണ് മോന്‍സന് ശിക്ഷ വിധിച്ചത്.മോന്‍സനെതിരായി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആദ്യത്തെ വിധിയാണിത്.
കഴിഞ്ഞ ദിവസമാണ് കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായത്. മറ്റു കേസുകളില്‍ മോന്‍സന് ജാമ്യം ലഭിച്ചെങ്കിലും ഈ കേസില്‍ ജാമ്യം ലഭിച്ചിരുന്നില്ല. പോക്സോ ആക്ടിലെ വിവിധ വകുപ്പുകള്‍ (7,8) പ്രകാരം മോന്‍സന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇതിനു പുറമേ ഐപിസി 370 (പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞുവയ്ക്കല്‍), ഐപിസി 342 (അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍), ഐപിസി 354 എ (സ്ത്രീക്കു നേരായ അതിക്രമം), ഐപിസി 376 (ബലാത്സംഗം), ഐപിസി 313 (സ്ത്രീയുടെ അനുമതിയില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍),  ഐപിസി 506 (ഭീഷണിപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകളും ചുമത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണ് പ്രത്യേക കോടതി മോന്‍സനെതിരെ ചുമത്തിയത്.
പഠിക്കാന്‍ സഹായിക്കാമെന്നും ഒപ്പം കോസ്മറ്റോളജി പഠിപ്പിക്കാമെന്നും വാഗ്ദാനം ചെയ്ത് 17 വയസ്സുള്ള പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. മോന്‍സന്റെ ജീവനക്കാരിയുടെ മകളാണിത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്‍.റസ്റ്റമാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. മോന്‍സന്റെ മാനേജരായ ജോഷി ഒന്നാം പ്രതിയായ പോക്സോ കേസില്‍ മോന്‍സന്‍ രണ്ടാം പ്രതിയാണ്.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads