Header ads

CLOSE

ഉറങ്ങിക്കിടന്നവരുടെ ഇയിലേയ്ക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു; 11 പേര്‍ക്ക് പരിക്ക്

ഉറങ്ങിക്കിടന്നവരുടെ  ഇയിലേയ്ക്ക് ബൈക്ക്  പാഞ്ഞുകയറി ഒരാള്‍ മരിച്ചു; 11 പേര്‍ക്ക് പരിക്ക്

അപകടസ്ഥലം 
കൊല്ലം:വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേയ്ക്ക് അര്‍ദ്ധരാത്രിയില്‍ ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് കൊടമംഗലം സ്വദേശിയും ഭിന്നശേഷിക്കാരനുമായ പരശുരാമന്‍ (60) ആണ് മരിച്ചത്. കീരസ്വാമി (60), അറുമുഖം (54), തങ്കരാജ് (80), കാവേരി (80), വീരസ്വാമി (60), ചന്ദ്രമണി (45), സുശീല (52), സുന്ദരി (58), സരസ്വതി (60), രാജി(45), ബൈക്ക് ഓടിച്ചിരുന്ന പള്ളിത്തോട്ടം സ്വദേശി സുബിന്‍(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ച പരശുരാമ(60)ന്റെ തലയിലൂടെ ബൈക്ക് പാഞ്ഞുകയറിയിറങ്ങുകയായിരുന്നു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ സരസ്വതിയെയും രാജിയെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. തമിഴ്‌നാട് കൊടമംഗലം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടവര്‍. വെള്ളിയാഴ്ച രാത്രി 11 മണിയോടെ കൊല്ലം മൂതാക്കരയിലായിരുന്നു അപകടം. വഴിയരികില്‍ നിരന്നുകിടന്ന് ഉറങ്ങുകയായിരുന്നു അപകടത്തില്‍പ്പെട്ടവര്‍. കടലോരത്ത് വിവിധ ജോലികള്‍ ചെയ്തും ഭിക്ഷാടനം നടത്തിയും കഴിഞ്ഞിരുന്നവരാണ് അപകടത്തില്‍പ്പെട്ടവര്‍. ബൈക്കിലുണ്ടായിരുന്നരണ്ട് പേരും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.

 

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads