Header ads

CLOSE

അഞ്ചലില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു; ഒരാള്‍ മരിച്ചു, കുത്തിയ ആള്‍ പിടിയില്‍

അഞ്ചലില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു;  ഒരാള്‍ മരിച്ചു, കുത്തിയ ആള്‍ പിടിയില്‍

അഞ്ചല്‍: ചൊവ്വാഴ്ച രാത്രി കൊച്ചുകുരുവിക്കോണത്തുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ മൂന്ന് പേരില്‍  ഒരാള്‍ മരിച്ചു. നെടിയറ സ്വദേശി ഭാസി(60) ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഭാസിയുടെ മകന്‍ മനോജ്, ബന്ധു വിഷ്ണു എന്നിവരാണ് പരിക്കുകളോടെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരെ കുത്തിയ ജയചന്ദ്രപ്പണിക്കര്‍(60) എന്നയാളെ ഇന്നലെ രാത്രിതന്നെ അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെ കൊച്ചുകുരുവിക്കോണത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ വിദേശമദ്യവില്പനശാലയ്ക്ക് സമീപത്തെ ഗോഡൗണിലായിരുന്നു സംഭവം. കുത്തിയ ആളും കുത്തേറ്റ്മരിച്ച ഭാസിയും മറ്റും ഈ ഗോഡൗണിലിരുന്ന് മദ്യപിക്കുന്ന പതിവുണ്ട്. കഴിഞ്ഞ ദിവസം ജയചന്ദ്രപ്പണിക്കരെ ഭാസിയും കൂട്ടരും മര്‍ദ്ദിച്ചിരുന്നുവെന്നും അതിന് പ്രതികാരമായാണ് മൂന്ന് പേരെയും കുത്തിപ്പരിക്കേല്‍പ്പിച്ചതുമെന്നാണ് പ്രാഥമികവിവരമെന്ന് അഞ്ചല്‍ പൊലീസ് അറിയിച്ചു. രാത്രി സംഭവമറിഞ്ഞെത്തിയ പൊലീസാണ് പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യആശുപത്രിയിലെത്തിച്ചത്. പ്രാഥമികചികിത്സയ്ക്ക് ശേഷം മൂവരേയും മെഡിക്കല്‍ കേളേജാശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads