ന്യൂയോര്‍ക്ക്: 2024 ട്വന്റി ലോകകപ്പിനുള്ള യുഎസിലെ മൂന്ന് വേദികള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി പ്രഖ്യാപിച്ചു. ഡല്ലാസ്, ഫ്ളോറിഡ, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 2024 ലോകകപ്പ് യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് നടക്കുന്നത്.യു.എസില്‍ ഇതാദ്യമായാണ് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത്.
2024 ലോകകപ്പിന്റെ മറ്റൊരു പ്രത്യേകത ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ട്വന്റി 20 മത്സരമെന്നതാണ്. 20 രാജ്യങ്ങളാണ് 2024 ലോകകപ്പില്‍ പങ്കെടുക്കുന്നത്.
മേജര്‍ ലീഗ് ക്രിക്കറ്റിന്റെ വരവോടെ യുഎസില്‍ ക്രിക്കറ്റിന് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഡല്ലാസിലെ ഗ്രാന്‍ഡ് പ്രൈറി, ഫ്ളോറിഡയിലെ ബോവാര്‍ഡ് കണ്‍ട്രി, ന്യൂയോര്‍ക്കിലെ നാസൗ കണ്‍ട്രി എന്നിവയാണ് വേദിയായി തിരഞ്ഞെടുത്തത്. 2021-ലാണ് ഐ.സി.സി യുഎസിനെയും വെസ്റ്റ് ഇന്‍ഡീസിനെയും 2024 ലോകകപ്പിനുള്ള വേദിയായി പ്രഖ്യാപിച്ചത്.