Header ads

CLOSE

മോദി പ്രധാനമന്ത്രിയായിട്ട് ഒമ്പത് വര്‍ഷം; പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം 28ന്?

മോദി പ്രധാനമന്ത്രിയായിട്ട് ഒമ്പത് വര്‍ഷം; പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം 28ന്?

 

new-parliament-building-narendra-modi-1.jpg.image.845.440
മോദി പ്രധാനമന്ത്രിയായിട്ട് ഒമ്പത് വര്‍ഷം; 

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം 28ന്?


ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഒമ്പത് വര്‍ഷം മുന്‍പ് 2014 മേയ് 26 നാണ് പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്തത്.
2020 ഡിസംബറില്‍ പ്രധാനമന്ത്രി മോദിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടത്. 970 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച നാലു നില കെട്ടിടത്തില്‍ ലോക്‌സഭയിലെയും രാജ്യസഭയിലെയും 1,224 എംപിമാരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണിതത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ മൂന്ന് പ്രവേശനകവാടങ്ങളാണുള്ളത് - ഗ്യാന്‍ ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ്മ ദ്വാര്‍- ഇതുകൂടാതെ എംപിമാര്‍ക്കും വിഐപികള്‍ക്കും സന്ദര്‍ശകര്‍ക്കും വെവ്വേറെ വാതിലുകളുമുണ്ട്. രാജ്യത്തിന്റെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനായി നിര്‍്മ്മിച്ച ഭരണഘടനാ ഹാള്‍ ആണ് കെട്ടിടത്തിന്റെ മറ്റൊരു ആകര്‍ഷണം. ഇന്ത്യന്‍ ഭരണഘടനയുടെ ഒരു പകര്‍പ്പ് ഹാളില്‍ സൂക്ഷിച്ചിട്ടുണ്ട്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിന് ബിജെപി രാജ്യത്തുടനീളം പ്രത്യേക കാമ്പെയിന്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. മേയ് 30ന് മെഗാ റാലിയോടെ പ്രധാനമന്ത്രി കാമ്പെയിന് തുടക്കം കുറിക്കും. മേയ് 31ന് പ്രധാനമന്ത്രിയുടെ രണ്ടാമത്തെ റാലി നടക്കും. മുതിര്‍ന്ന ബിജെപി നേതാക്കളുടെ 51 റാലികളും രാജ്യത്തുടനീളം ആസൂത്രണം ചെയ്തിട്ടുണ്ട്. 396 ലോക്സഭാ സീറ്റുകളില്‍ പൊതുയോഗങ്ങളും നടത്തും.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads