Header ads

CLOSE

ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയെന്ന് സംശയം: കൊച്ചിയില്‍ യുവാവ് മരിച്ചു

ഷവര്‍മയില്‍ നിന്ന്  ഭക്ഷ്യവിഷബാധയെന്ന്  സംശയം: കൊച്ചിയില്‍  യുവാവ് മരിച്ചു

കൊച്ചി: ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റതായി സംശയിക്കുന്ന യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം തീക്കോയി മനക്കാട്ട് കെഎസ്ഇബി റിട്ട. ഓവര്‍സിയറും കെടിയുസി (എം) പാലാ ടൗണ്‍ മണ്ഡലം സെക്രട്ടറിയുമായ ചെമ്പിളാവ് ചിറക്കരക്കുഴിയില്‍ കെ.കെ.ദിവാകരന്‍ നായരുടെയും എം.പി.സില്‍വിയുടെയും മകന്‍ രാഹുല്‍ ഡി.നായരാണ് (24) മരിച്ചത്. പ്രത്യേക സാമ്പത്തിക മേഖലയിലെ കമ്പനി ജീവനക്കാരനായ രാഹുല്‍ ചിറ്റേത്തുകരയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. മാവേലിപുരം ലേ ഹയാത്ത് ഹോട്ടലില്‍നിന്ന് 18ന് ഓണ്‍ലൈന്‍ ഓര്‍ഡറിലൂടെ വരുത്തിയ ഷവര്‍മ കഴിച്ച ശേഷമാണ് രാഹുല്‍ അവശനിലയിലായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 19ന് ചികിത്സ തേടിയ ശേഷം താമസസ്ഥലത്ത് മടങ്ങിയെത്തിയ രാഹുല്‍ അവശനിലയിലായതിനെ ത്തുടര്‍ന്ന് 22ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
യുവാവിന് വിഷബാധ ഉണ്ടായിട്ടുണ്ടെന്നും  ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്ന ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
രാഹുലിന്റെ വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം തകരാറിലായി. പിന്നാലെ ഹൃദയാഘാതവുമുണ്ടായി.  തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചു. ഹോട്ടലുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസിന്റെ ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തിയെങ്കിലും അന്നത്തെ ഷവര്‍മ സാമ്പിള്‍ ലഭിച്ചില്ല.അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചിരുന്നു.സഹോദരങ്ങള്‍: കാര്‍ത്തിക്, ഭവ്യ. സംസ്‌കാരം പിന്നീട് നടത്തും.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads