Header ads

CLOSE

ആലുവയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍; പിടിയിലായ ക്രിസ്റ്റിന്‍ സ്ഥിരം കുറ്റവാളി

ആലുവയില്‍ പെണ്‍കുട്ടിയെ  പീഡിപ്പിച്ചയാള്‍ പിടിയില്‍; പിടിയിലായ ക്രിസ്റ്റിന്‍ സ്ഥിരം കുറ്റവാളി

കൊച്ചി: ആലുവയില്‍ ബിഹാര്‍ സ്വദേശിയുടെ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയിലായി. തിരുവനന്തപുരം പാറശാല ചെങ്കല്‍ വ്‌ളാത്താങ്കര സ്വദേശി ക്രിസ്റ്റിന്‍ (36) ആണ് പെരിയാര്‍ പാലത്തിന് താഴെനിന്ന് പിടിയിലായത്. പൊലീസ് എത്തിയപ്പോള്‍ പ്രതി പെരിയാറിലേക്ക് ചാടിയെങ്കിലും ചുമട്ടുതൊഴിലാളികളുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. 
സ്ഥിരം കുറ്റവാളിയായ ഇയാള്‍ അടുത്തിടെയാണ് ജയിലില്‍ നിന്നിറങ്ങിയത്. 2022ല്‍ പെരുമ്പാവൂരില്‍ നടന്ന മോഷണക്കേസിലെ പ്രതിയായ ഇയാള്‍ ശിക്ഷ കഴിഞ്ഞ് വിയ്യുര്‍ ജയിലില്‍ നിന്ന് ഓഗസ്റ്റ് 10നാണ് പുറത്തിറങ്ങിയത്. 2017ല്‍ വയോധികയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതോടെയാണ് ഇയാള്‍ നാട്ടില്‍നിന്ന് മുങ്ങിയത്. ഇയാള്‍ നാട്ടില്‍ വന്നിട്ട് ഒന്നര വര്‍ഷത്തിലേറെയായതായും മൃഗങ്ങളെ ഉപദ്രവിച്ചി ട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
കുട്ടിക്കാലം മുതലേ മോഷണക്കേസുകളില്‍ പ്രതിയായി. ഇലക്ട്രോണിക് സാധനങ്ങളും മൊബൈലും മോഷ്ടിച്ചായിരുന്നു തുടക്കം. നാട്ടില്‍ ആരുമായും ചങ്ങാത്തമില്ല. വീട്ടുകാരുമായും അടുപ്പം കാണിക്കാറില്ല. ലഹരിമരുന്നിന് അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ വിലങ്ങൂരി രക്ഷപ്പെട്ടിട്ടുണ്ട്. പകല്‍ പുറത്തിറങ്ങാറില്ല. രാത്രിയിലാണ് സഞ്ചാരം.
ആലുവ ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായത്. ബിഹാര്‍ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണു സംഭവം. നാട്ടുകാര്‍ രക്ഷിച്ച കുട്ടി കളമശേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. 
ക്രിസ്റ്റിന്‍ ആലുവയില്‍ തങ്ങിയിരുന്നത് സതീശ് എന്ന വ്യാജപേരിലാണ്.
കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന വിവരം പുറത്തറിഞ്ഞതോടെ പ്രദേശവാസികളുടെ സഹകരണത്തോടെയാണ് പൊലീസിന് പ്രതിയെ തിരിച്ചറിയാനായത്.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads