Header ads

CLOSE

ഏഷ്യന്‍ ഗെയിംസ് മെഡല്‍പ്പട്ടികയില്‍ കേരളവും എം. ശ്രീശങ്കറിന് വെള്ളി, ജിന്‍സണ്‍ ജോണ്‍സണ് വെങ്കലം

ഏഷ്യന്‍ ഗെയിംസ്  മെഡല്‍പ്പട്ടികയില്‍ കേരളവും എം. ശ്രീശങ്കറിന് വെള്ളി,  ജിന്‍സണ്‍ ജോണ്‍സണ് വെങ്കലം

എം. ശ്രീശങ്കറും ജിന്‍സണ്‍ ജോണ്‍സണും
ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കഭിമാനമായി കേരളതാരങ്ങള്‍ വെള്ളി വെങ്കലമെഡലുകള്‍ നേടി. പുരുഷ വിഭാഗം ലോംഗ്ജംപില്‍ മലയാളി താരം എം. ശ്രീശങ്കറാണ് വെള്ളി നേടിയത്. 8.19 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കറിന്റെ വെള്ളിമെഡല്‍ നേട്ടം.
1500 മീറ്ററില്‍ മലയാളി താരം ജിന്‍സന്‍ ജോണ്‍സണ് വെങ്കലവും നേടാനായി. 
ശ്രീശങ്കറിന്റെ ആദ്യ ചാട്ടം ഫൗളായിരുന്നു. രണ്ടും മൂന്നും ശ്രമങ്ങള്‍ മികച്ച രീതിയില്‍ ഫിനിഷ് ചെയ്തു. നാലാം ശ്രമത്തിലാണ് വെള്ളി മെഡലിലേക്ക് നയിച്ച 8.19 ദൂരം താണ്ടിയത്.
അഞ്ചാമത്തെ ശ്രമവും ഫൗളായി. ആറാമത്തേതില്‍ 8.19 മീറ്റര്‍ കടക്കാനുമായില്ല.ഇതോടെ ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 50 കടന്നു.
 

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads