പുനലൂര്‍: ഇടമണ്‍ ശ്രീഷണ്‍മുഖക്ഷേത്രപുനര്‍നിര്‍മ്മാണശിലാസ്ഥാപനം നാളെ (സെപ്റ്റംബര്‍ 7, വ്യാഴം) പകല്‍ 12.10ന് ക്ഷേത്രം തന്ത്രി സുബ്രഹ്മണ്യന്‍ തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തും. ചടങ്ങിന്റെ ഭാഗമായി പുലര്‍ച്ചെ 5.30ന് ഗണപതിഹോമം, 6ന് ഭൂമിപൂജ, 7ന് ഉഷഃപൂജ, 8ന് കുഴിയില്‍ കഞ്ഞിവയ്പ്പ്,10ന് വെള്ളപൊങ്കാലസമര്‍പ്പണം, 11ന് ഷഡാധരപൂജ എന്നിവയുണ്ടാകും. ഭക്തജനങ്ങള്‍ക്കും പൊങ്കാല സമര്‍പ്പിക്കാവുന്നതാണ്.
പൂജാദികര്‍മ്മങ്ങളിലും പൊങ്കാലസമര്‍പ്പണത്തിലും ശിലാസ്ഥാപനച്ചടങ്ങിലും എല്ലാ ഭക്തജനങ്ങളുടെയും പങ്കാളിത്തമുണ്ടാകണമെന്ന് പ്രസിഡന്റ് സ്റ്റാര്‍സി രത്‌നാകരന്‍, സെക്രട്ടറി എസ്. അജിഷ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.