പി.ആര്‍.ശ്രീജേഷ്, എച്ച്.എസ് പ്രണോയ് തിരുവനന്തപുരം: 2023 ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായികതാരങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ സമ്മാനത്തുക പ്രഖ്യാപിച്ചു. സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപ സമ്മാനത്തുകയായി നല്‍കും. വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷവും വെങ്കലമെഡല്‍ ജേതാക്കള്‍ക്ക് 12.5 ലക്ഷം രൂപയും സമ്മാനമായി നല്‍കും. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മെഡല്‍ നേടിയിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അവഗണന നേരിട്ടെന്ന പരാതിയുമായി മലയാളി ഹോക്കി താരം പി.ആര്‍.ശ്രീജേഷ് രംഗത്തെത്തിയിരുന്നു. കേരളം വിടുന്ന കാര്യം പരിഗണിക്കുമെന്ന് ബാഡ്മിന്റണ്‍ താരം പ്രണോയിയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പാരിതോഷികപ്രഖ്യാപനം.