തിരുവനന്തപുരം: കോവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്ത വകയില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കാനുള്ള കമ്മീഷന്‍ തുക അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ (എഐടിയുസി)സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തവര്‍ക്ക് മാത്രം കമ്മീഷന്‍ നല്‍കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ല. റേഷന്‍ വിതരണത്തിന്റെ പ്രതിമാസ കമ്മീഷന്‍ യഥാസമയം വിതരണം ചെയ്യണമെന്നും റേഷന്‍ ജീവനക്കാരുടെ വേതനപാക്കേജ് പരിഷ്‌ക്കരിക്കണ മെന്നും ധനകാര്യ വകുപ്പ് കമ്മീഷന്‍ വിതരണത്തിന് പണം അനുവദിക്കുന്നതില്‍ കാലതാമസം വരുത്തരുതെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു അദ്ധ്യക്ഷനായി.
എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി പ്രിയന്‍കുമാര്‍, വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ:ആര്‍ സജിലാല്‍ ട്രഷറര്‍ മുണ്ടുകോട്ടക്കല്‍ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.