തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവിയായിരുന്ന ടി.കെ. വിനോദ്കുമാറിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. ഡിജിപി ടോമിന്‍ ജെ.തച്ചങ്കരി 31 ന് വിരമിക്കുന്നതിനാലാണ് എഡിജിപിയായിരുന്ന വിനോദ്കുമാറിനെ ഡിജിപി റാങ്കിലേയ്ക്ക് ഉയര്‍ത്തിയത്. എഡിജിപി മനോജ് എബ്രഹാമിനെ ഇന്റലിജന്‍സ് മേധാവിയാക്കി. ജയില്‍ മേധാവി കെ.പദ്മകുമാറിനെ ഫയര്‍ഫോഴ്‌സ് മേധാവിയായി മാറ്റി നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാധ്യായയാണ് പുതിയ ജയില്‍ മേധാവി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമനെ ഉത്തര മേഖല ഐജിയായി നിയമിച്ചു. എ.അക്ബറാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. ക്രമസമാധാനച്ചുമതലയുളള എം.ആര്‍. അജിത് കുമാറിന് ആംഡ് പൊലീസ് ബറ്റാലിയന്റെ ചുമതല കൂടി നല്‍കി. പുട്ട വിമലാദിത്യയെ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് ഡിഐജി ആയി നിയമിച്ചു.