ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ കത്തില്‍ 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് ഇന്ത്യയുടെ പേര് മാറ്റിയതിന് പിന്നാലെ പ്രധാനമന്ത്രിയും ഔദ്യോഗിക കുറിപ്പില്‍ 'പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്'. 20ാമത് ബുധന്‍, വ്യാഴം തീയതികളില്‍ ഇന്തൊനീഷ്യയിലെ ജക്കാര്‍ത്തയിലേക്ക് പ്രധാനമന്ത്രി മോദി നടത്തുന്ന ഔദ്യോഗിക സന്ദര്‍ശനത്തെക്കുറിച്ചുള്ള കുറിപ്പിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളത്. സാധാരണ ഇത്തരം ഔദ്യോഗിക കുറിപ്പുകളില്‍ 'പ്രൈംമിനിസ്റ്റര്‍ ഓഫ് ഇന്ത്യ' എന്നാണ് രേഖപ്പെടുത്തുക. ആസിയാന്‍ രാജ്യങ്ങളുടെ നിലവിലെ അദ്ധ്യക്ഷപദവി ഇന്തൊനീഷ്യയ്ക്കാണ്.