തിരുവനന്തപുരം: നവംബര്‍ 1 മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റും കാമറയും നിര്‍ബന്ധമാക്കി. ഹെവി വാഹനങ്ങളുടെ ഡ്രൈവറും കൂടെ മുന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്നാണ് നിര്‍ദേശം. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ഇവ നിര്‍ബ്ബന്ധമാണ്. കേന്ദ്ര നിയമം ബാധകമാകുന്ന തരത്തില്‍ അകത്തും പുറത്തും കാമറകള്‍ ഘടിപ്പിക്കണമെന്നും ഉത്തരവിലുണ്ട്. ഡീസല്‍ ഓട്ടോറിക്ഷകള്‍ മറ്റ് ഹരിത ഇന്ധനങ്ങളിലേക്കു മാറാനുള്ള കാലപരിധി 22 വര്‍ഷമായി ദീര്‍ഘിപ്പിച്ചു നല്‍കുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. നിലവില്‍ 15 വര്‍ഷം പൂര്‍ത്തിയായ ഓട്ടോറിക്ഷകള്‍ മറ്റു ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറേണ്ടതുണ്ട്. ഡീസല്‍ ഓട്ടോറിക്ഷകള്‍ ഹരിത ഇന്ധനത്തിലേയ്ക്ക് മാറ്റാന്‍ ആവശ്യമായ കാലതാമസം നേരിടുന്നത് കണക്കിലെടുത്താണ് തീരുമാനം.