Header ads

CLOSE

'ദ എക്‌സോര്‍സിസ്റ്റ് ബിലീവര്‍' വീണ്ടുമെത്തുന്നു; ട്രെയ് ലര്‍ പുറത്തിറക്കി

'ദ എക്‌സോര്‍സിസ്റ്റ് ബിലീവര്‍' വീണ്ടുമെത്തുന്നു; ട്രെയ് ലര്‍ പുറത്തിറക്കി

ഹോളിവുഡ്: ഡേവിഡ് ഗോര്‍ഡോണ്‍ ഗ്രീന്‍ സംവിധാനം ചെയ്യുന്ന അമേരിക്കന്‍ സൂപ്പര്‍നാച്ച്വറല്‍ ഹൊറര്‍ ത്രില്ലര്‍ 'ദ എക്‌സോര്‍സിസ്റ്റ് ബിലീവറി'ന്റെ ട്രെയ് ലര്‍  പുറത്തിറങ്ങി. ദ 'എക്‌സോര്‍സിസ്റ്റ്' ഫ്രാഞ്ചൈസിയിലെ ആറാമത്തെ ചിത്രമാണിത്.

  സുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികള്‍ കാണാതെ പോകുന്നു. തിരിച്ചിലിനൊടുവില്‍ അവരെ തിരികെ കിട്ടുമ്പോള്‍ പ്രേതബാധയുള്ള പോലെ ഭീതിയുളവാക്കുന്ന വിധത്തില്‍ പെരുമാറുന്നു. അവരെ ബാധയില്‍ നിന്ന് രക്ഷിക്കാന്‍ മാതാപിതാക്കള്‍ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.ലെസ്ലി ഒഡം, ആന്‍ ഡൗഡ്, ജെന്നിഫര്‍ നെറ്റില്‍സ്, ലിഡിയ ജെവെറ്റ്, ഒലിവിയ മാര്‍കം എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മോര്‍ഗന്‍ ക്രീക്ക് എന്റര്‍ടൈന്‍മെന്റ്സ്, ബ്ലംഹൗസ് പ്രൊഡക്ഷന്‍, റഫ് ഹൗസ് പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഒക്ടോബര്‍ 13ന് ചിത്രം പ്രദര്‍നത്തിനെത്തും.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads