കോട്ടയം:ഓണംതുരുത്തില്‍ തിരുവോണദിവസം യുവാക്കള്‍ തമ്മിലുണ്ടായ സംഘട്ടനത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കോട്ടയം നീണ്ടൂര്‍ നീണ്ടൂര്‍ സ്വദേശി അശ്വിന്‍ നാരായണന്‍ (23) ആണ് മരിച്ചത്. അശ്വിനൊപ്പമുണ്ടായിരുന്ന അനന്തുവിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അശ്വിനെയും അനന്തുവിനെയും ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും അശ്വിന്‍ വഴിമധ്യേ മരിച്ചു. അനന്തു ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ഇന്നലെ രാത്രി 10 മണിയോടെയാണ് യുവാക്കളുടെ സംഘം ഏറ്റുമുട്ടിയത്.
ഏറ്റുമാനൂരിലെ ഒരു ബാറില്‍ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് നീണ്ടൂരില്‍ ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
സംഭവവത്തില്‍ അഞ്ചുപേരെ ഏറ്റുമാനൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്ത് വരികയാണ്. അശ്വിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
in Kottayam: One Killed, Another Injured...
Read more at: https://www.manoramaonline.com/news/latest-news/2023/08/30/deadly-youth-gang-clash-in-kottayam-one-killed-another-injured.htmlin Kottayam: One Killed, Another Injured...
Read more at: https://www.manoramaonline.com/news/latest-news/2023/08/30/deadly-youth-gang-clash-in-kottayam-one-killed-another-injured.html