Header ads

CLOSE

പെട്ടെന്ന് ബാങ്ക് വായ്പയെന്ന് ഓണ്‍ലൈനില്‍ പരസ്യം നല്‍കി തട്ടിപ്പ്; യുവതിക്ക് 6,4000 രൂപ നഷ്ടമായി

പെട്ടെന്ന് ബാങ്ക് വായ്പയെന്ന്  ഓണ്‍ലൈനില്‍ പരസ്യം  നല്‍കി തട്ടിപ്പ്;  യുവതിക്ക് 6,4000 രൂപ നഷ്ടമായി

ആലപ്പുഴ: കുറഞ്ഞ നിരക്കില്‍ ബാങ്ക് വായ്പയെന്ന ഓണ്‍ലൈന്‍ പരസ്യത്തിന് ഇരയായ വീട്ടമ്മയ്ക്ക് 6,4000 രൂപ നഷ്ടമായി. പണം നഷ്ടമായ ആലപ്പുഴ ചെന്നിത്തല സ്വദേശി രമ്യ സനീശ് മാന്നാര്‍ പൊലീസില്‍ പരാതി നല്‍കി. സൈബര്‍ പൊലീസ് അന്വേഷണമാരംഭിച്ചു. 
തട്ടിപ്പിന് പിന്നില്‍ മലയാളികളാണെന്ന് വ്യക്തമാക്കുന്ന ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ പുറത്തുവന്നിട്ടുണ്ട്. വീട് നിര്‍മ്മാണത്തിനായി ലൈഫ് പദ്ധതിയില്‍ അനുവദിച്ച തുക തികയാതെ വന്നപ്പോഴാണ് രമ്യ ഓണ്‍ലൈന്‍ വായ്പയെടുക്കാന്‍ തയ്യാറായത്. ടാഗ് ഇറ്റ് എന്ന പേരില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയെന്ന് പരിചയപ്പെടുത്തിയാണ് സംഘം തട്ടിപ്പ് നടത്തിയത്. നടപടിക്രമങ്ങളുടെ ഭാഗമായി രേഖകളെല്ലാം സംഘത്തിന് കൈമാറി. ബാങ്ക് അക്കൗണ്ട് നമ്പരില്‍ തെറ്റ് സംഭവിച്ചെന്ന് പറഞ്ഞ് സംഘം ആദ്യം പതിനായിരം രൂപയും പിന്നീട് 24000, 30,000 രൂപ വീതവും  വാങ്ങി. ആകെ 6,4000 രൂപ ഇപ്രകാരം നഷ്ടമായെന്ന് രമ്യ പരാതിയില്‍ പറയുന്നു.
വായ്പയ്ക്കൊപ്പം ഈ തുകയും തിരിച്ചു നല്‍കുമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. പണം തട്ടിയ ശേഷം സംഘം രമ്യയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഉദ്യോഗസ്ഥര്‍ എങ്ങനെയാണോ ഇടപഴകുന്നത് അതുപോലെയാണ് ഇടപഴകിയത്. പത്ത് മിനിറ്റിനുളളില്‍ അക്കൗണ്ടിലേക്ക് പണം വരുമെന്ന് പറഞ്ഞു. അര മിക്കൂര്‍ കഴിഞ്ഞിട്ടും പണം അക്കൗണ്ടിലെത്താതായപ്പോള്‍  അവരെ ഫോണില്‍ വിളിച്ചു. അപ്പോഴേയ്ക്കും വാട്സാപ്പ്‌നമ്പരുള്‍പ്പെടെ അവര്‍ ബ്ലോക്ക് ചെയ്തിരുന്നുവെന്ന് രമ്യ പറയുന്നു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads