Header ads

CLOSE

പ്ലസ്ടു മോഡല്‍ ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; ഇതുവരെ പരാതി ലഭിച്ചില്ലെന്ന് അധികൃതര്‍

പ്ലസ്ടു മോഡല്‍ ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; ഇതുവരെ പരാതി ലഭിച്ചില്ലെന്ന് അധികൃതര്‍

കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ പരീക്ഷയ്ക്ക് മുമ്പ് ചോര്‍ന്നു. ഇന്നലെ നടന്ന പ്ലസ്ടു ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ കോഴിക്കോട് വടകര മേഖലയിലെ ഒന്നിലേറെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ് വഴി മുന്‍കൂട്ടി ലഭിക്കുകയായിരുന്നു.
രാവിലെ 9.30ന് ആയിരുന്നു പരീക്ഷ. എന്നാല്‍ ഏഴര മുതല്‍ തന്നെ പല വിദ്യാര്‍ത്ഥികളുടെയും വാട്‌സാപ്പില്‍ ചോദ്യം ലഭിച്ചു. പേപ്പറില്‍ അച്ചടിച്ച ചോദ്യപ്പേപ്പറിന്റെ ചിത്രം പകര്‍ത്തിയായിരുന്നു അയച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ല.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നിന്ന് പൊതുചോദ്യം തയാറാക്കിയാണ് സംസ്ഥാനത്തൊട്ടാകെ മോഡല്‍ പരീക്ഷയ്ക്കും എത്തിക്കുന്നത്. ഒരാഴ്ച മുമ്പ് സീല്‍ ചെയ്ത കവറില്‍ ഇരുപതിന്റെ കെട്ടായി എത്തിച്ച ചോദ്യപ്പേപ്പര്‍ സ്‌കൂള്‍ ലോക്കറുകളിലാണ് സൂക്ഷിക്കുന്നത്.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads