തിരുവനന്തപുരം: വായനദിനത്തോടനുബന്ധിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോളേജ്- ഗവേഷക വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ (വിവര്‍ത്തനകൃതികളുള്‍പ്പെടെ) വായനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ വായിച്ച ഒരു പുസ്തകത്തെക്കുറിച്ച് പത്തു പേജില്‍ കവിയാത്ത വായനക്കുറിപ്പ് ജൂണ്‍ 17ന് വൈകുന്നേരം 5 മണിക്ക് മുമ്പ് vayanavaram23@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണമെന്ന് ഡയറക്ടര്‍ ഡോ. എം. സത്യന്‍ അറിയിച്ചു. കോളേജ് വിദ്യാര്‍ത്ഥികള്‍ വായനാക്കുറിപ്പിനൊപ്പം കോളേജ് ഐഡി കാര്‍ഡ് സ്്കാന്‍ ചെയ്ത് ഇമെയില്‍ ചെയ്യേണ്ടതാണ്. കഥ, കവിത, നോവല്‍ എന്നിവ പരിഗണിക്കില്ല. ജൂണ്‍ 19ന് തിരുവനന്തപുരം എന്‍. വി. ഹാളില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 3000, 2000, 1000 രൂപ മുഖവിലയുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447956162.