പുനലൂര്‍: ഇടമണ്‍ ശ്രീഷണ്‍മുഖക്ഷേത്രപുനര്‍നിര്‍മ്മാണശിലാസ്ഥാപനം പുനലൂര്‍ താലൂക്ക് എസ്എന്‍ഡിപിയൂണിയന്‍ പ്രസിഡന്റ് ടി.കെ.സുന്ദരേശന്‍ നിര്‍വ്വഹിച്ചു. തന്ത്രി സുബ്രഹ്മണ്യന്‍ മുഖ്യകാര്‍മ്മികനായി. ഒരു കോടി രൂപ ചിലവഴിച്ചാണ് ശ്രീകോവില്‍, ബാലമുരുകപ്രതിഷ്ഠ, ഉപദേവതാപ്രതിഷ്ഠകള്‍ തുടങ്ങിയവ ഉള്‍പ്പെട്ട ക്ഷേത്രസമുച്ചയപുനര്‍നിര്‍മ്മാണം. ക്ഷേത്രനിര്‍മ്മാണക്കമ്മിറ്റി പ്രസിഡന്റ് സ്റ്റാര്‍സി രത്‌നാകരന്‍, സെക്രട്ടറി എസ്.അജിഷ്, വൈസ് പ്രസിഡന്റ് ചന്ദ്രബാബു, ക്ഷേത്രം സ്ഥപതി രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.