Header ads

CLOSE

വനിതാ സംവരണ ബില്‍ ലോക്‌സഭ പാസാക്കി; നാളെ രാജ്യസഭ പരിഗണിക്കും

വനിതാ സംവരണ ബില്‍  ലോക്‌സഭ പാസാക്കി;  നാളെ രാജ്യസഭ പരിഗണിക്കും

ന്യൂഡല്‍ഹി: വനിതകള്‍ക്ക് ലോക്‌സഭയിലും നിയമസഭകളിലും 33% സീറ്റ് സംവരണം ചെയ്യുന്ന ഭരണഘടനാഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. 454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചും 2 എംപിമാര്‍ എതിര്‍ത്തും വോട്ട് ചെയ്തു. സ്ലിപ് നല്‍കിയാണ് ബില്ലിന്‍മേല്‍ വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്്‌സഭയിലെത്തിയിരുന്നു. ബില്‍ നാളെ രാജ്യസഭ പരിഗണിക്കും.
അസദുദ്ദീന്‍ ഉവൈസിയുടെ ഭേദഗതി നിര്‍ദ്ദേശം സഭ ശബ്ദവോട്ടോടെ തള്ളി. ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും ഉപസംവരണം വേണമെന്നായിരുന്നു നിര്‍ദ്ദേശം. ഭരണഘടനയുടെ 128-ാം ഭേദഗതിയാണിത്. 'നാരി ശക്തി വന്ദന്‍ അധിനിയം' എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. വനിതാ സംവരണ ബില്‍ ആദരവിന്റെ അടയാളവും പുതിയ യുഗത്തിന്റെ തുടക്കവുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വനിതാ സംവരണം നടപ്പാക്കാന്‍ മണ്ഡലപുനര്‍നിര്‍ണയം അനിവാര്യമെന്ന് നിയമമന്ത്രി പറഞ്ഞു.നിലവില്‍ പട്ടികവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതില്‍ മൂന്നിലൊന്ന് സീറ്റ് ആ വിഭാഗത്തിലെ വനിതകള്‍ക്കായി നീക്കിവയ്ക്കാനും വ്യവസ്ഥയുള്ളതാണ് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അവതരിപ്പിച്ച ബില്‍. ഭേദഗതി നടപ്പിലായി 15 വര്‍ഷത്തേക്കാണ് സംവരണം. എന്നാല്‍, ഈ കാലാവധി നീട്ടാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads