ഇടമണ്‍ കിഴക്ക് എസ്.എന്‍.ഡി.പി ശാഖായോഗം ഭരണസമിതി തിരഞ്ഞെടുപ്പ്
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
അഹമ്മദാബാദ്: ട്രെയിന്‍ യാത്രയ്ക്കിടെ മലയാളിയായ അഭിഭാഷകയെ കാണാതായതായി പരാതി. ഗുജറാത്ത് ഹൈക്കോടതി അഭിഭാഷക ഷീജ ഗിരീഷ് നായരെയാണ് തിങ്കളാഴ്ച അഹമ്മദാബാദില്‍നിന്നു മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായത്. കേസിന്റെ ആവശ്യത്തിനായാണ് ഇവര്‍ മുംബൈയിലേക്ക് പോയതെന്നാണ് വിവരം. കുടുംബം പൊലീസില്‍ പരാതി നല്കി.
തിങ്കളാഴ്ച രാവിലെ 7.10ന് ഗുജറാത്ത് എക്സ്പ്രസിലാണ് ഷീജ ഗിരീഷ് നായര്‍ അഹമ്മദാബാദില്‍നിന്നു മുംബൈയിലേക്കു പോയത്. രണ്ടു പെണ്മക്കളുടെ അമ്മയായ ഷീജ അന്ന് ഉച്ചയ്ക്ക് വീട്ടിലേക്കു ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വാപി എത്തിയെന്നു പറഞ്ഞാണ് ഏറ്റവും ഒടുവില്‍ വിളിച്ചത്. മൂന്നു മണിക്ക് മുംബൈയില്‍ എത്തിയശേഷം വിളിക്കാമെന്ന് പറഞ്ഞാണ് ഫോണ്‍ വച്ചത്. പക്ഷേ പിന്നീട് ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല.
വാട്സാപ്പില്‍ അയച്ച സന്ദേശങ്ങള്‍ അന്നു വൈകുന്നേരം തുറന്നു വായിച്ചിട്ടുണ്ട്. അതിനു മറുപടി അയച്ചില്ല. സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരും വിളിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. രാത്രിയോടെ ഫോണ്‍ സ്വിച്ച് ഓഫായി. പിന്നീട് ഇതുവരെ ഷീജയെക്കുറിച്ചു വിവരമില്ലെന്നു കുടുംബം പറയുന്നു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ വീട്ടില്‍ തിരിച്ചെത്തേണ്ടതായിരുന്നു. ഷീജയെ കാണാതായെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും അവര്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറായില്ലെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
തെന്മല: പഞ്ചായത്തില്‍ യുദ്ധ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ പൂര്‍വ്വ സൈനിക
കൊല്ലം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയയുമായി കാല്‍നടയാത്രപോലും ദുഷ്കരമായ കൂട്ടിക്കട റെയില്‍വേ ഗേറ്റ് റോഡ്
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe to Our Newsletter