ഇടമണ്‍ കിഴക്ക് എസ്.എന്‍.ഡി.പി ശാഖായോഗം ഭരണസമിതി തിരഞ്ഞെടുപ്പ്
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി. വിഘ്‌നേശ്വരി ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം നാളെ(വെള്ളിയാഴ്ച). രാവിലെ എട്ട് മണിമുതല്‍ ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍.ഏഴരയോടെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂം തുറക്കും. എട്ടുമണിയോടെ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി. വിഘ്‌നേശ്വരി ഇന്ന് വൈകിട്ട് വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.
20 മേശകളിലായാണ് വോട്ടെണ്ണല്‍. 14 മേശകളില്‍ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകളും എണ്ണും. മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തില്‍ ഉള്ളത്. ഒന്നു മുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തില്‍ 13 റൗണ്ടുകളായാണ് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുക. തുടര്‍ന്ന് തിരഞ്ഞെടുക്കുന്ന ഏതെങ്കിലും അഞ്ചു വി.വി. പാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ എണ്ണും. ആകെ 20 മേശകളിലായി 74 കൗണ്ടിംഗ് ഉദ്യോഗസ്ഥരുണ്ടാകും. കൗണ്ടിംഗ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സിഎപിഎഫ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ 12 അംഗ സായുധപൊലീസ് ബറ്റാലിയനും കൗണ്ടിംഗ് സ്റ്റേഷന്റെ സുരക്ഷയ്ക്കായുണ്ടാകും.
ഉപതിരഞ്ഞെടുപ്പ് ഫലം തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://results.eci.gov.in എന്ന വെബ്‌സൈറ്റിലൂടെ അറിയാം. നാളെ രാവിലെ എട്ടുമണി മുതല്‍ ഫലം ഈ വെബ്‌സൈറ്റില്‍ ലഭ്യമാകും. വോട്ടര്‍ ഹെല്‍പ്ലൈന്‍ (Voter Helpline) എന്ന മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് ആപ്ലിക്കേഷനായ റിസല്‍റ്റ് ട്രെന്‍ഡ് ടിവിയിലും (https://eci.gov.in/it-applications/web-applications/results-trends-tv-r43/) രാവിലെ എട്ടുമണി മുതല്‍ ഫലം ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
തെന്മല: പഞ്ചായത്തില്‍ യുദ്ധ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ പൂര്‍വ്വ സൈനിക
കൊല്ലം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയയുമായി കാല്‍നടയാത്രപോലും ദുഷ്കരമായ കൂട്ടിക്കട റെയില്‍വേ ഗേറ്റ് റോഡ്
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe to Our Newsletter