Header ads

CLOSE

ടി.വി.ചന്ദ്രന് ജെ.സി. ഡാനിയേല്‍ അവാര്‍ഡ്

ടി.വി.ചന്ദ്രന് ജെ.സി. ഡാനിയേല്‍ അവാര്‍ഡ്

തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ സമഗ്ര സംഭവാനയ്ക്കുള്ള ജെ.സി. ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ടി.വി.ചന്ദ്രന്. സാമൂഹ്യപ്രതിബദ്ധതയാണ് ടി.വി. ചന്ദ്രന്‍ ചിത്രങ്ങളുടെ മുഖമുദ്ര. സമൂഹത്തിലെ ദുഷിപ്പിനും മൂല്യച്യുതിക്കുമെതിരെയുള്ള സംവിധായകന്റെ കലാപവും പോരാട്ടവും അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളിലും കാണാനാകും. അന്താരാഷ്ട്ര മേളകളില്‍ മലയാള സിനിമയുടെ മേല്‍വിലാസമായി മാറി ടി.വി ചന്ദ്രന്‍ എന്ന സംവിധായകന്‍. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത പൊന്തന്‍മാട എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.
കൃഷ്ണന്‍കുട്ടി, ഹേമാവിന്‍ കാതലര്‍കള്‍, ആലീസിന്റെ അന്വേഷണം, പൊന്തന്‍മാട, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന, ഡാനി, പാഠം ഒന്ന് ഒരു വിലാപം, കഥാവശേഷന്‍, ആടുംകൂത്ത്, വിലാപങ്ങള്‍ക്കപ്പുറം, ഭൂമി മലയാളം, ശങ്കരനും മോഹനും, ഭൂമിയുടെ അവകാശികള്‍, മോഹവലയം, പെങ്ങളില തുടങ്ങിയവയാണ് സിനിമകള്‍. സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളുടെയും തിരക്കഥ എഴുതിയതും അദ്ദേഹമാണ്. ആറ് ദേശിയ അവാര്‍ഡുകളും പത്ത് സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു.  
റിസര്‍വ് ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സിനിമാലോകത്തെത്തിയത്.  വിഖ്യാത സംവിധായകന്‍ പി.എ. ബക്കറിന്റെ അസിസ്റ്റന്റായി ആണ് സിനിമയിലെ തുടക്കം. പവിത്രന്‍ നിര്‍മ്മിച്ചു ബക്കര്‍ സംവിധാനം ചെയ്ത 'കബനീനദി ചുവന്നപ്പോള്‍' എന്ന പ്രശസ്ത ചിത്രത്തിലെ നായകന്‍ ടി.വി. ചന്ദ്രനായിരുന്നു. വാല്‍പാറയില്‍ ടീ എസ്റ്റേറ്റ് ജോലിക്കാരനായിരുന്ന എം.കെ. നാരായണന്‍ നമ്പ്യാരുടെയും ശ്രീദേവിയമ്മയുടെയും പുത്രനാണ്.  ഭാര്യ രേവതി തിരുനല്‍വേലി സ്വദേശിനിയാണ്.  മകന്‍ യാദവന്‍ ചന്ദ്രന്‍.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads