കാലവര്‍ഷം ജൂണ്‍ നാലിന് എത്തിയേക്കും
തിരുവനന്തപുരം:
നാല് ദിവസം വൈകിയായിരിക്കും മണ്‍സൂണ്‍ എത്തുക എന്ന് നേരത്തെ പ്രതീക്ഷിച്ചതാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
സാധാരണ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സാധാരണ രീതിയില്‍ ജൂണ്‍ ഒന്നിന് കാലവര്‍ഷം ആരംഭിച്ചത് ഒരുതവണ മാത്രമാണ്. 2018-ലും 2022-ലും കാലവര്‍ഷം നേരത്തെ എത്തി. 2019-ലും 2021-ലും വൈകിയാണ് സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചത്.
അതേസമയം, മേയ് 16 മുതല്‍ 20 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.