തെന്മല: പഞ്ചായത്തില്‍ യുദ്ധ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാപരിഷത്ത് തെന്മല പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കി. ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് കാര്‍ഗില്‍ വിജയദിവസമായ ഇന്ന് പഞ്ചായത്ത് സെക്രട്ടറി അനില്‍ കുമാറിന് പരിഷത്ത് തെന്മല യൂണിറ്റ് ഭാരവാഹികള്‍ നിവേദനം നല്‍കിയത്. പ്രസിഡന്റ് അജയകുമാര്‍, വൈസ് പ്രസിഡന്റ് വിജയന്‍ ജനറല്‍ സെക്രട്ടറി അജിഷ്. എസ്, ട്രഷറര്‍ ബാബു.ബി.എസ് എന്നിവര്‍ നേതൃത്വം നല്‍കി.