Header ads

CLOSE

യുഎസില്‍ ആദ്യമായി വനിത നാവികസേനാമേധാവി ചരിത്രത്തിലിടം നേടുന്നത് ലിസ ഫ്രാങ്കെറ്റി

യുഎസില്‍ ആദ്യമായി വനിത നാവികസേനാമേധാവി ചരിത്രത്തിലിടം നേടുന്നത് ലിസ ഫ്രാങ്കെറ്റി

വാഷിങ്ടണ്‍: യുഎസ് ആദ്യമായി നാവികസേനയുടെ മേധാവിയായി ഒരു വനിതയെ തിരഞ്ഞെടുത്തു. അഡ്മിറല്‍ ലിസ ഫ്രാങ്കെറ്റിയെയാണ് നാവിക സേനാമേധാവിയായി പ്രസിഡന്റ് ജോ ബൈഡന്‍ നിയമിച്ചത്. ലിസയുടെ 38 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം കണക്കിലെടുത്താണ് പുതിയ ചുമതല നല്‍കുന്നതെന്ന് ബൈഡന്‍ അറിയിച്ചു. യുഎസ് നാവികസേനയില്‍ ഫോര്‍ സ്റ്റാര്‍ അഡ്മിറല്‍ പദവി നേടുന്ന രണ്ടാമത്തെ വനിതയാണ് ലിസ ഫ്രാങ്കെറ്റി. ലോകം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച നാവിക സേനയായി ലിസയുടെ നേതൃത്വത്തില്‍ യുഎസ് സേന നിലകൊള്ളുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.
 നിലവില്‍ യുഎസ് നാവികസേനയുടെ വൈസ് ചീഫായി സേവനമനുഷ്ഠിക്കുകയാണ് ലിസ ഫ്രാങ്കെറ്റി. 1985ലാണ് ലിസ സേനയില്‍ എത്തുന്നത്. കൊറിയയിലെ യു എസ് നാവിക ഓപ്പറേഷനുകളുടെ കമാന്‍ഡറായിട്ടുണ്ട്. യുഎസ് നേവി ഓപ്പറേഷനുകളുടെ ഡെപ്യൂട്ടി ചീഫായും സേവനം അനുഷ്ഠിച്ചു. 2022 സെപ്റ്റംബറില്‍ വൈസ് സിഎന്‍ഒ ആയി.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads