Header ads

CLOSE

ഡല്‍ഹിയിലും അക്രമ സാധ്യത; സുരക്ഷ ശക്തമാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

ഡല്‍ഹിയിലും അക്രമ സാധ്യത; സുരക്ഷ ശക്തമാക്കാന്‍  സുപ്രീം കോടതി നിര്‍ദ്ദേശം

 ന്യൂഡല്‍ഹി: ഹരിയാനയിലെ നൂഹില്‍ പൊട്ടിപ്പുറപ്പെട്ട അക്രമം ഡല്‍ഹിയുടെ സമീപത്തേയ്ക്കും വ്യാപിക്കുന്നത് കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനും സിസിടിവികള്‍ സ്ഥാപിക്കാനും കോടതി നിര്‍ദ്ദേശിച്ചു.  ഹരിയാനയില്‍ ക്രമസമാധാനം ഉറപ്പുവരുത്തണം. മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗങ്ങള്‍ പാടില്ല. അക്രമവും നാശനഷ്ടവും ഉണ്ടാകാന്‍ പാടില്ലെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. 
അക്രമത്തെത്തുടര്‍ന്ന് വിശ്വഹിന്ദു പരിഷത് (വിഎച്ച്പി), ബജ്‌റങ്ദള്‍ എന്നിവര്‍ ഡല്‍ഹിയില്‍ പലയിടത്തും വന്‍ റാലികള്‍ സംഘടിപ്പിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. പൊലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. 
ഹരിയാനയിലെ നൂഹില്‍ ആരംഭിച്ച അക്രമം രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ 20 കിലോമീറ്റര്‍ അടുത്തുവരെ എത്തി. ഇതോടെ ഡല്‍ഹിയില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്. തിങ്കളാഴ്ച തുടങ്ങിയ അക്രമം മൂന്നാം ദിവസവും പൂര്‍ണമായും ഒതുങ്ങിയില്ല. ചൊവ്വാഴ്ച രാത്രിയും പലയിടത്തും കടകള്‍ കത്തിച്ചു. ഗുരുഗ്രാം സെക്ടര്‍ 70ലാണ് കഴിഞ്ഞ രാത്രി അക്രമം നടന്നത്. പമ്പുകളില്‍ നിന്ന് കുപ്പികളിലും മറ്റും പെട്രോള്‍ നല്‍കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. നൂഹ്, ഗുരുഗ്രാം ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നൂഹ്, ഫരിദാബാദ് എന്നിവിടങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads