കൊച്ചി: ഈ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ നയിക്കും. കേരളം നാളെ കളിക്കളത്തിലേയ്ക്ക് എന്ന തലക്കെട്ടോടെ ഇന്നാണ് ബ്ലാസ്റ്റേഴ്സ് ടീം സമൂഹമാദ്ധ്യമങ്ങളിലൂടെ അംഗങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ഇവാന്‍ വുകോമനോവിച്ച് പരിശീലിപ്പിക്കുന്ന ടീമില്‍ 29 അംഗങ്ങളുണ്ട്. സഹല്‍ അബ്ദുള്‍ സമദ് ഉള്‍പ്പെടെയുള്ള വമ്പന്‍ താരങ്ങള്‍ ടീം വിട്ടതിനെത്തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ മത്സരപരിചയമുള്ള പ്രീതം കോട്ടാലിനെപ്പോലെയുള്ള താരങ്ങളുടെ വരവ് ടീമിന്റെ ശക്തി വര്‍ദ്ധിപ്പിച്ചു. മുന്നേറ്റത്തില്‍ ജപ്പാന്‍ താരം ഡൈസുകി സകായിയുടെ വരവും ടീമിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
കെ.പി.രാഹുല്‍, നിഹാല്‍ സുരേഷ്, സച്ചിന്‍ സുരേഷ് വിബിന്‍ മോഹനന്‍ തുടങ്ങിയ മലയാളി താരങ്ങളും ടീമിലുണ്ട്. ആദ്യ മത്സരത്തില്‍ ബംഗളുരു എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. കൊച്ചിയില്‍ നാളെ (സെപ്റ്റംബര്‍ 21) രാത്രി എട്ടുമണിക്കാണ് മത്സരം.
ടീം കേരള ബ്ലാസ്റ്റേഴ്സ്
ഗോള്‍കീപ്പര്‍മാര്‍: സച്ചിന്‍ സുരേഷ്, കരണ്‍ജീത് സിംഗ്, ലാറ ശര്‍മ്മ, മുഹമ്മദ് അര്‍ബാസ്
പ്രതിരോധതാരങ്ങള്‍: മാര്‍ക്കോ ലെസ്‌കോവിച്ച്, മിലോസ് ഡ്രിന്‍സിച്ച്, പ്രീതം കോട്ടാല്‍, റൂയിവാ ഹോര്‍മിപാം, ഐബന്‍ഭ ഡോലിംഗ്, നവോച്ച സിംഗ്, സന്ദീപ് സിംഗ്, പ്രബീര്‍ ദാസ്.
മധ്യനിരതാരങ്ങള്‍: അഡ്രിയാന്‍ ലൂണ (നായകന്‍), ഫ്രെഡി ലാലാവ്മാവിയ, യോയ്ഹെന്‍ബ മീഠെയ്, ഡാനിഷ് ഫറൂഖ്, മുഹമ്മദ് അസ്ഹര്‍, സൗരവ് മണ്ഡല്‍, മുഹമ്മദ് ഐമെന്‍, ബ്രൈസ് മിരാന്‍ഡ.
മുന്നേറ്റതാരങ്ങള്‍: രാഹുല്‍ കെ.പി, നിഹാല്‍ സുരേഷ്, ബിദ്യാസാഗര്‍ സിംഗ്, ഇഷാന്‍ പണ്ഡിത, ഡൈസുകി സകായ്, ക്വാമി പേപ്ര, ദിമിത്രിയോസ് ഡയമന്റക്കോസ്.