മാനന്തവാടി: വയനാട് തലപ്പുഴയില്‍ ആറംഗ മാവോയിസ്റ്റ് സംഘത്തിന്റെ ആക്രമണം. കെഎഫ്ഡിസിയുടെ ഓഫിസ് അടിച്ചു തകര്‍ത്തതായാണ് വിവരം. ആക്രമണശേഷം പോസ്റ്ററുകള്‍ പതിച്ചാണ് സംഘം മടങ്ങിയത്. തലപ്പുഴ കമ്പമലയില്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഘം എത്തിയത്. വിവരമറിഞ്ഞ് തണ്ടര്‍ബോള്‍ട്ട് സംഘവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കമ്പമലയില്‍ എത്തി. തോട്ടം ഭൂമി ആദിവാസികള്‍ക്കും തൊഴിലാളികള്‍ക്കും നല്‍കുക, പാടി അടിമത്തത്തില്‍നിന്ന് തോട്ടം ഉടമസ്ഥതയിലേക്കു മുന്നേറാന്‍ സായുധ വിപ്ലവ പാതയില്‍ അണിനിരക്കുക തുടങ്ങിയ അവശ്യങ്ങള്‍ ഉന്നയിക്കുന്ന മലയാളത്തിലും തമിഴിലുമുള്ള പോസ്റ്ററുകളാണ് പോസ്റ്ററുകളാണ് സംഘം പതിച്ചത്.