മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയെ ഓടുന്ന കാറില്‍ ബലാത്സംഗം ചെയ്ത രണ്ട് പേര്‍ അറസ്റ്റില്‍. ടാക്‌സി ഡ്രൈവറെയും സുഹൃത്തിനെയുമാണ് മലബാര്‍ ഹില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. റോഡില്‍നിന്ന പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി റോഡില്‍ നില്‍ക്കുന്നതു കണ്ട ടാക്‌സി ഡ്രൈവര്‍ വീട്ടില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി. തുടര്‍ന്ന് ഇയാള്‍ സമീപത്തുള്ള ഒരു ഹോട്ടലില്‍ എത്തി സുഹൃത്തിനെയും കൂടെ കൂട്ടി. ഡ്രൈവറുടെ സുഹൃത്ത് പെണ്‍കുട്ടിക്കൊപ്പം കയറി ഇരിക്കുകയും കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ വകോല എന്ന സ്ഥലത്ത് എത്തിച്ചു. അവിടെനിന്ന് ഒരു ഓട്ടോയില്‍ കയറ്റി പണം നല്‍കിയശേഷം പെണ്‍കുട്ടിയെ ബന്ധുക്കളുടെ വീട്ടില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിച്ചു.പെണ്‍കുട്ടി ബന്ധുക്കളോട് കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് ബന്ധുക്കളാണ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കാറിന്റെ നമ്പര്‍ പൊലീസ് കണ്ടെത്തുകയും ഡ്രൈവറെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവര്‍ക്കുമെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി.
Specially abled girl raped in moving taxi