Header ads

CLOSE

2000 രൂപാ നോട്ടുകള്‍ ഒക്ടോബര്‍ 7 വരെ മാറ്റാം; ഇനി മാറ്റാനാകുക ആര്‍ബിഐയുടെ 19 ഓഫീസുകള്‍ വഴി മാത്രം

2000 രൂപാ നോട്ടുകള്‍  ഒക്ടോബര്‍ 7 വരെ മാറ്റാം; ഇനി മാറ്റാനാകുക  ആര്‍ബിഐയുടെ 19  ഓഫീസുകള്‍ വഴി മാത്രം

ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ടുകള്‍ മാറുന്നതിന് റിസര്‍വ് ബാങ്ക് അനുവദിച്ച സമയപരിധി നീട്ടി. നേരത്തേ ശനിയാഴ്ച വരെയായിരുന്നു നോട്ടുകള്‍ മാറുന്നതിന് സമയം നല്‍കിയിരുന്നത്. ഇത് ഒക്ടോബര്‍ ഏഴു വരെയാക്കി നീട്ടി. 93 ശതമാനം നോട്ടും ബാങ്കുകളില്‍ തിരിച്ചെത്തിയതായി ആര്‍ബിഐ കഴിഞ്ഞമാസം അറിയിച്ചിരുന്നു. ഇനി ആര്‍ബിഐയുടെ 19 ഓഫീസുകള്‍ വഴി മാത്രമേ നോട്ട് മാറ്റാനാകൂ.
കഴിഞ്ഞ മേയ് മാസത്തിലാണ് 2000 രൂപയുടെ നോട്ട് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. 20,000 രൂപ വരെയുള്ള രണ്ടായിരത്തിന്റെ നോട്ടുകള്‍ ഒരേസമയം ബാങ്കുകളില്‍ മാറാന്‍ അവസരം ഉണ്ടായിരുന്നു. മേയ് 19 മുതല്‍ 2000 രൂപ നോട്ടുകളുടെ ക്രയവിക്രയം നടത്തുന്നതില്‍ റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 2016ലെ നോട്ടുനിരോധനത്തെ ത്തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ട് ഇറക്കിയത്. 2018-19 കാലഘട്ടത്തില്‍ രണ്ടായിരം രൂപയുടെ നോട്ട് അച്ചടിക്കുന്നത് റിസര്‍വ് ബാങ്ക് നിര്‍ത്തിയിരുന്നു.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads