Header ads

CLOSE

എ.ഐ സാങ്കേതികവിദ്യയില്‍ ചെറുപ്പമായി സത്യരാജ്; സംഗതി സത്യമെന്ന് സംവിധായകന്‍

എ.ഐ സാങ്കേതികവിദ്യയില്‍  ചെറുപ്പമായി സത്യരാജ്;  സംഗതി സത്യമെന്ന് സംവിധായകന്‍

ചെന്നൈ: ഗുഹന്‍ സെന്നിയപ്പന്‍ സംവിധാനം ചെയ്യുന്ന  'വെപ്പണ്‍' എന്ന തമിഴ് ആക്ഷന്‍ ചിത്രത്തില്‍ എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു രംഗം ചിത്രീകരിച്ചതായി റിപ്പോര്‍ട്ട്. വെപ്പണിലെ സത്യരാജ് അവതരിപ്പിക്കുന്ന അതിമാനുഷികശക്തിയുള്ള നായകകഥാപാത്രമായ മിത്രന്റെ ചെറുപ്പകാലം കാണിക്കുന്ന രംഗങ്ങളില്‍ എ.ഐ ടെക്‌നോളജി ഉപയോഗിച്ചതായി സംവിധായകന്‍ ഗുഹന്‍ വ്യക്തമാക്കിയതായാണ് വാര്‍ത്തകള്‍. സത്യരാജിന്റെ ഈ കഥാപാത്രത്തിന് ശക്തി ലഭിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന രംഗത്തില്‍ എ.ഐ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ചെറുപ്പകാലം സൃഷ്ടിച്ചതായി സംവിധായകന്‍ ഗഹന്‍ പറയുന്നു. 'എ.എ നിര്‍മ്മിതമായ ഒരുപാട് ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ കാണാനിടയായി. പലതും അതിഗംഭീരമെന്നേ വിശേഷിപ്പിക്കാനാവൂ,' എന്നും ഗുഹന്‍ ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു.
എ.ഐ ഉപയോഗിച്ച് നമുക്ക് വേണ്ടതെന്തും സൃഷ്ടിക്കാനാകും. പക്ഷേ, ഇപ്പോള്‍ അതിലൊരു പരീക്ഷണസ്വഭാവം അടങ്ങിയിട്ടുണ്ട്. സ്ഥലങ്ങളുടേയും നടീനടന്മാരുടേയും ദൃശ്യങ്ങളുണ്ടായിരുന്നതിനാല്‍ തങ്ങള്‍ക്ക് എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റി. അഞ്ചുപേരാണ് എ.ഐ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. 'മിഷന്‍ ഇംപോസിബിള്‍: ഡെഡ് റെക്കണിംഗ് -പാര്‍ട്ട് വണ്ണി'ല്‍ എ.ഐ ദൃശ്യങ്ങളുണ്ടായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ വെപ്പണാണ് ഇങ്ങനെയൊരു സാങ്കേതികവിദ്യയില്‍ സിനിമ ചിത്രീകരിച്ചതെന്നും സംവിധായകന്‍ അവകാശപ്പെട്ടു.
ഡീ എയ്ജിംഗ് ടെക്‌നോളജി ഉപയോഗിച്ചാണ് 'വെപ്പണ്‍ ടീം' സത്യരാജിനെ ചെറുപ്പമായി കാണിക്കുന്ന ദൃശ്യങ്ങളെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രത്തിനായി തയ്യാറാക്കിയ സത്യരാജിന്റെ എ.ഐ നിര്‍മ്മിത ആനിമേറ്റഡ് ദൃശ്യങ്ങള്‍ എന്ന രീതിയില്‍ രണ്ട് സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads