അഞ്ചല്‍: അഞ്ചല്‍ ബൈപ്പാസിന്റെ ഉദ്ഘാടനത്തോട നുബന്ധിച്ച് പി. എസ് സുപാല്‍ എംഎല്‍എയുടെയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നാളെ (തിങ്കള്‍)രാവിലെ 6ന് പ്രഭാതനടത്തം സംഘടിപ്പിക്കുന്നു. സെന്റ്‌ജോര്‍ജ് സ്‌കൂളിന്റെ ഭാഗത്ത്‌നിന്നാരംഭിക്കുന്ന പ്രഭാതനടത്തം ആയൂര്‍ അഞ്ചല്‍ റോഡില്‍ കുരിശുമുക്കില്‍ അവസാനിക്കും. 21 വൈകിട്ട് നടക്കുന്ന ചടങ്ങിലാണ് ബൈപ്പാസിന്റെയും പുനലൂര്‍ മണ്ഡലത്തില്‍ നവീകരിച്ച വിവിധ റോഡുകളുടെയും ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കുന്നത്. പി. എസ് സുപാല്‍ എംഎല്‍എ അദ്ധ്യക്ഷനാകും.