എം. ശ്രീശങ്കറും ജിന്‍സണ്‍ ജോണ്‍സണും ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കഭിമാനമായി കേരളതാരങ്ങള്‍ വെള്ളി വെങ്കലമെഡലുകള്‍ നേടി. പുരുഷ വിഭാഗം ലോംഗ്ജംപില്‍ മലയാളി താരം എം. ശ്രീശങ്കറാണ് വെള്ളി നേടിയത്. 8.19 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കറിന്റെ വെള്ളിമെഡല്‍ നേട്ടം. 1500 മീറ്ററില്‍ മലയാളി താരം ജിന്‍സന്‍ ജോണ്‍സണ് വെങ്കലവും നേടാനായി. ശ്രീശങ്കറിന്റെ ആദ്യ ചാട്ടം ഫൗളായിരുന്നു. രണ്ടും മൂന്നും ശ്രമങ്ങള്‍ മികച്ച രീതിയില്‍ ഫിനിഷ് ചെയ്തു. നാലാം ശ്രമത്തിലാണ് വെള്ളി മെഡലിലേക്ക് നയിച്ച 8.19 ദൂരം താണ്ടിയത്. അഞ്ചാമത്തെ ശ്രമവും ഫൗളായി. ആറാമത്തേതില്‍ 8.19 മീറ്റര്‍ കടക്കാനുമായില്ല.ഇതോടെ ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 50 കടന്നു.