ആലപ്പുഴ: ആര്‍. ശ്രീദേവിയുടെ 'നേരിന്റെ നോവുകള്‍' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം സെപ്റ്റംബര്‍ 2 ശനിയാഴ്ച വൈകിട്ട് 3ന് പടനിലം ഗവ. എല്‍പി സ്‌കൂളില്‍ രാജീവ് ആലുങ്കല്‍ നിര്‍വ്വഹിക്കും. ഡോ.എന്‍ ശ്രീവിന്ദ നായര്‍ പുസ്തകം ഏറ്റുവാങ്ങും. വിശ്വന്‍ പടനിലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പ്രകാശനച്ചടങ്ങില്‍ പ്രസാധകരായ ഉണ്‍മ പബ്ലിക്കേഷന്‍സ് ഉടമ നൂറനാട് മോഹനെ അനുമോദിക്കും. വള്ളികുന്നം രാജേന്ദ്രന്‍ ശ്രീദേവിയുടെ 'നേരിന്റെ നോവുകള്‍' പരിചയപ്പെടുത്തും. അബുരാജ്, സുബീസ് പടനിലം, ഡോ. എന്‍. ശശിധരന്‍, രേഖ ആര്‍ താങ്കള്‍,അഡ്വ.ദിലീപ് പടനിലം, അച്ചാമ്മ വര്‍ഗീസ്, രജിന്‍ എസ് ഉണ്ണിത്താന്‍, പ്രസാദ് ശ്രീധര്‍, ബി. രമണി കിടങ്ങയം, അനിതാ ദേവി തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് കവിതാലാപനവും ഉണ്ടാകും.