കോട്ടയം: എരുമേലി അട്ടിവളവില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 17 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 15 പേരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമികവിവരം. കര്‍ണാടക കോലാറില്‍ നിന്നുള്ള ഭക്തരുടെ വാഹനമാണ് മറിഞ്ഞത്. ഇന്ന് പുലര്‍ച്ചെ ആറു മണിക്കായിരുന്നു അപകടം. അപകടത്തെത്തുടര്‍ന്ന് ശബരിമല പാതയില്‍ കുറച്ച് സമയം ഗതാഗത തടസമുണ്ടായി.