Header ads

CLOSE

ട്രൂഡോ ഇന്ത്യയിലെത്തിയത് വിമാനം നിറയെ കൊക്കെയ്‌നുമായി?: അിസ്ഥാനരഹിതമെന്ന് കാനഡ

ട്രൂഡോ ഇന്ത്യയിലെത്തിയത്  വിമാനം നിറയെ കൊക്കെയ്‌നുമായി?: അിസ്ഥാനരഹിതമെന്ന് കാനഡ

ഒട്ടാവ: ഒരു വിമാനം നിറയെ കൊക്കെയ്‌നുമായാണ് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലെത്തിയതെന്ന് മുന്‍നയതന്ത്ര ഉദ്യോഗസ്ഥന്‍ ദീപക് വോഹ്‌റ. രണ്ടുദിവസം അദ്ദേഹത്തിന്റെ മുറിയില്‍ ഇത് ഒളിപ്പിച്ചെന്നും നായ്ക്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ വിമാനത്തില്‍ കൊക്കെയ്‌നുള്ളതായി കണ്ടെത്തിയതായി വിശ്വസനീയ വൃത്തങ്ങളില്‍നിന്ന് വിവരം ലഭിച്ചതായും ദീപക് വോഹ്‌റ പറഞ്ഞു. ട്രൂഡോ, രാഷ്ട്രപതി ഒരുക്കിയ പ്രത്യേക അത്താഴ വിരുന്നില്‍ പങ്കെടുത്തിരുന്നില്ല. അദ്ദേഹം ലഹരി മരുന്ന് ഉപയോഗിച്ച ശേഷമുള്ള മയക്കത്തിലാണെന്നാണ് ആളുകള്‍ പറഞ്ഞതെന്നും ദീപക് വോഹ്‌റ ഒരു ദേശീയ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നിഷേധിച്ച ഇന്ത്യയുടെ നടപടിയും വോഹ്‌റ ശരിവച്ചു. എന്നാല്‍ ട്രൂഡോയുടെ ഓഫീസ് ഈ

ആരോപണങ്ങള്‍ തള്ളി. ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. എങ്ങനെ അവാസ്തവമായ ഒരു വാര്‍ത്ത പ്രചരിപ്പിക്കാമെന്നതിന് ഉത്തമ ഉദാഹരണമാണിതെന്ന് ട്രൂഡോയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. 
സെപ്റ്റംബര്‍ 8നാണ് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ന്യൂഡല്‍ഹിയില്‍ എത്തിയത്. 16 വയസ്സുള്ള മകനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads