Header ads

CLOSE

സംസ്ഥാനകോണ്‍ഗ്രസ് നേതൃത്വത്തിന് വെറുപ്പിന്റെ രാഷ്ട്രീയമെന്ന് എ ഗ്രൂപ്പ്

സംസ്ഥാനകോണ്‍ഗ്രസ് നേതൃത്വത്തിന് വെറുപ്പിന്റെ  രാഷ്ട്രീയമെന്ന് എ ഗ്രൂപ്പ്

ന്യൂഡല്‍ഹി:സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എ ഗ്രൂപ്പ് എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ സമീപിക്കാനൊരുങ്ങുന്നു. ബ്ലോക്ക് പുനസംഘടനയില്‍ കെ.സുധാകരനും വി.ഡി.സതീശനും ചേര്‍ന്ന് തങ്ങളെ വെട്ടിനിരത്തിയതിലെ അതൃപ്തിയാണ് പരാതി രൂപത്തില്‍ മറനീക്കി പുറത്തു വന്നിരിക്കുന്നത്. കെ.സി. വേണുഗോപാലിന്റെ നിര്‍ദ്ദേശങ്ങളും സംസ്ഥാനനേതൃത്വം പാടെ അവഗണിച്ചു. പുനസംഘടനാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള എഐസിസി ജനറല്‍സെക്രട്ടറി താരീഖ് അന്‍വറും ഗ്രൂപ്പ്‌നേതാക്കളുടെ പരാതികള്‍ ചെവിക്കൊണ്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.താരിഖ് അന്‍വര്‍, സുധാകര-സതീശപക്ഷം ചേര്‍ന്നതായാണ് പ്രധാനഗ്രൂപ്പുകളുടെ പരാതി. ബ്ലോക്ക് പുനഃസംഘടന അന്തിമഘട്ടത്തിലെത്തുമ്പോള്‍ മുന്‍ പിസിസി പ്രസിഡന്റുമാരുമായി ആശയവിനിമയം നടത്തണമെന്ന കെ.സി.േവണുഗോപാലിന്റെ നിര്‍ദ്ദേശം പോലും സംസ്ഥാനനേതൃത്വം അവഗണിച്ചു.ഇത്തരത്തില്‍ ആരുമായും അമിതമായി കൂടിയാലോചിക്കേണ്ട കാര്യമില്ലെന്ന മട്ടില്‍ ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചതാണ് സംസ്ഥാന കോണ്‍ഗ്രസിലെ അതൃപ്തിക്കും പോരിനും കാരണം. ഗ്രൂപ്പുകളുടെ പരാതിയില്‍ എ.ഐ.സി.സി. അദ്ധ്യക്ഷന്‍ എന്ത് നിലപാടെടുക്കും എന്നതിനെ ആശ്രയിച്ചായിരിക്കും സംസ്ഥാനകോണ്‍ഗ്രസിലെ പോര് മുറുകുന്നുത്. 
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads