തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയും തിരുവനന്തപുരത്ത് 56 കാരനും ഇന്ന് മരിച്ചു. ചാഴൂര്‍ സ്വദേശി ധനിഷ് (13), തിരുവനന്തപുരം കാട്ടാക്കട സ്വദേശി വിജയന്‍ (56) എന്നിവരാണ് മരിച്ചത്. ഇതോടെ വിവിധ സാംക്രമിക രോഗങ്ങള്‍ ബാധിച്ച് സംസ്ഥാനത്ത് ഈ മാസം മരിച്ചവരുടെ എണ്ണം 41 ആയി.
ഈ മാസം പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു. മലപ്പുറം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പനിബാധിതരുള്ളത്. പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ ഇന്ന് മുതല്‍ സ്‌കുളുകളില്‍ ശുചീകരണ യജ്ഞം തുടങ്ങി. പകര്‍ച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ വ്യാപകമാണ്.