തൊടുപുഴ: ഇടുക്കി ജില്ലാ കലക്ടറേറ്റ് എല്‍ആര്‍ വിഭാഗം ഡപ്യൂട്ടി തഹസില്‍ദാറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവില്‍ അബ്ദുല്‍സലാം (46) ആണ് മരിച്ചത്. ചെറുതോണി പാറേമാവിലുള്ള വാടക വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് വീട്ടുടമസ്ഥന്‍ മൃതദേഹം കാണുന്നത്. രക്തം ഛര്‍ദ്ദിച്ചാണ് മരിച്ചത്. ഫോണ്‍ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ അബ്ദുല്‍സലാമിന്റെ ബന്ധുക്കള്‍ വീട്ടുടമയെ വിവരം അറിയിച്ചു. ഉടമ വീട്ടിലെത്തി നോക്കുമ്പോള്‍ അബ്ദുല്‍സലാമിനെ കസേരയില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. 20 ദിവസം മുമ്പാണ് അബ്ദുല്‍സലാം ഇടുക്കിയിലേക്ക് സ്ഥലം മാറിയെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.