Header ads

CLOSE

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ കൂട്ടില്ല; ഒക്ടോബര്‍ 31 വരെ നിലവിലെ താരീഫ് തുടരും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക്  ഉടന്‍ കൂട്ടില്ല; ഒക്ടോബര്‍ 31 വരെ  നിലവിലെ താരീഫ് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക്  ഉടന്‍ കൂട്ടില്ല. നിലവിലെ താരീഫ് പ്രകാരമുള്ള നിരക്ക് ഒക്ടോബര്‍ 31 വരെ തുടരാന്‍ റഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി ബോര്‍ഡിന് അനുമതി നല്‍കി. കഴിഞ്ഞ മാര്‍ച്ച് 31 വരെ നിശ്ചയിച്ചിരുന്ന നിരക്കാണ് ഒരുമാസം കൂടി തുടരാന്‍ കമ്മീഷന്‍ അനുവാദിച്ചത്.
കെഎസ്ഇബിയുടെ വരവ് ചിലവുകള്‍ പരിശോധിച്ച് ഓരോ വര്‍ഷവും ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിലാകേണ്ടതാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തെ നിരക്ക് ഒന്നിച്ച് പ്രഖ്യാപിക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ മുന്‍ വര്‍ഷവും ഒരു വര്‍ഷത്തെ നിരക്ക് വര്‍ദ്ധനയാണ് നടപ്പാക്കാനായത്. ഈ വര്‍ഷം നാല് വര്‍ഷത്തെ നിരക്ക് വര്‍ദ്ധനയ്ക്കാണ് നടപടികള്‍ പുരോഗമിക്കുന്നത്.  ഇതിനുള്ള പൊതു അദാലത്ത് ഉള്‍പ്പെടെ കമ്മീഷന്‍ നടത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പുതുക്കിയ താരീഫ് പ്രസിദ്ധീകരിക്കുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads