Header ads

CLOSE

ബിജെപിയോടുള്ള അറപ്പും വെറുപ്പും മാറി: എലിസബത്ത് ആന്റണി; അനില്‍ ബിജെപിയില്‍ പോയത് കോണ്‍ഗ്രസില്‍ ഭാവിയില്ലാത്തതിനാല്‍

ബിജെപിയോടുള്ള അറപ്പും വെറുപ്പും മാറി: എലിസബത്ത് ആന്റണി; അനില്‍ ബിജെപിയില്‍ പോയത്  കോണ്‍ഗ്രസില്‍ ഭാവിയില്ലാത്തതിനാല്‍

ആലപ്പുഴ: മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ പോയത് തന്റെ അറിവോടും പ്രാര്‍ത്ഥനയോടും കൂടിയെന്ന് എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത്. കൃപാസനം യൂട്യൂബ് ചാനലിലൂടെ നടത്തിയ സാക്ഷ്യം പറയലിലാണ് എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തല്‍. 39 കാരനായ അനില്‍ ആന്റണി സജീവരാഷ്ട്രീയത്തിലെത്താന്‍ ഒരുപാട് ആഗ്രഹിച്ചു. പക്ഷേ മക്കള്‍ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ പ്രമേയം പാസാക്കിയതോടെ ആ പ്രതീക്ഷ അസ്തമിച്ചു. കോണ്‍ഗ്രസില്‍ ഭാവിയില്ലെന്ന് വ്യക്തമായി. അതിന് ശേഷം എന്റെ മകന്‍ എന്നെ വിളിച്ചു. അമ്മേ, എന്നെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന്(പിഎംഒ)വിളിക്കുന്നു, ബിജെപിയില്‍ ചേരാനാണ് പറയുന്നത്. ഒരുപാട് അവസരങ്ങള്‍ കിട്ടുമെന്നും അവര്‍ പറയുന്നു. പക്ഷേ നമ്മള്‍ കോണ്‍ഗ്രസ് അല്ലേ, ബിജെപിയിലേക്ക് പോകുന്നത് ആലോചിക്കാന്‍ പോലും വയ്യെന്നു പറഞ്ഞു. അപ്പോള്‍ത്തന്നെ താന്‍ കൃപാസനത്തില്‍ എത്തി അച്ചന്റെ കൈയില്‍ ആവശ്യം എഴുതി കടലാസ് കൊടുത്തു. അച്ചന്‍ അത് മാതാവിന്റെ സന്നിധിയില്‍ വച്ച് പ്രാര്‍ത്ഥിച്ചു. അച്ചന്‍ പറഞ്ഞു മകനെ തിരിച്ചു വിളിക്കേണ്ട അവന്റെ ഭാവി ബിജെപിയില്‍ ആണെന്ന് മാതാവ് കാണിച്ചു തരുന്നുണ്ടെന്ന്. ആ പ്രാര്‍ത്ഥനയോടെ ബിജെപിയോടുള്ള അറപ്പും വെറുപ്പുമെല്ലാം അന്ന് മാതാവ് മാറ്റിയെന്ന് എലിസബത്ത് പറയുന്നു. ഇങ്ങനെ കോണ്‍ഗ്രസില്‍ ഭാവിയില്ലെന്ന് കണ്ടാണ് മകന്‍ ബിജെപിയിലേക്ക് പോയത്. എന്നാല്‍ ഇക്കാര്യം എ കെ ആന്റണിയെ അറിയിച്ചിരുന്നില്ല. ടിവി വാര്‍ത്തയിലൂടെയാണ് മകന്‍ ബിജെപിയിലെത്തിയ വിവരം എകെ ആന്റണി അറിഞ്ഞത്. 
മക്കളെ രാഷ്ട്രീയത്തില്‍ വളര്‍ത്താന്‍ എകെ ആന്റണി പരിശ്രമിച്ചിട്ടില്ല. ബിജെപിയിലെത്തിയ ശേഷം രണ്ട് തവണ അനില്‍ വീട്ടില്‍ വന്നപ്പോഴും ആന്റണി സൗമ്യമായാണ് പെരുമാറിയത്. ആന്റണിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാനും രാഷ്ട്രീയത്തില്‍ സജീവമായിത്തന്നെ നില്‍ക്കാനും പ്രാര്‍ത്ഥിച്ചിരുന്നതായും അതിന്റെ ഫലമായാണ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ തിരിച്ചെത്തിയതെന്നും എലിസബത്ത് ആലപ്പുഴ കൃപാസനം ചാനലില്‍ പറയുന്നു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads