Header ads

CLOSE

പ്രണയത്തിന്റെ പേരില്‍ ഒമ്പതാം ക്ലാസുകാരിയായ മകളെ കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

പ്രണയത്തിന്റെ പേരില്‍  ഒമ്പതാം ക്ലാസുകാരിയായ  മകളെ കൊല്ലാന്‍ ശ്രമിച്ച  പിതാവ് അറസ്റ്റില്‍

കൊച്ചി: ഇതരമതസ്ഥനായ ആണ്‍കുട്ടിയെ പ്രണയിച്ചെന്നാരോപിച്ച് പിതാവ് പ്രായപൂര്‍ത്തിയാകാത്ത മകളെ ക്രൂരമായി മര്‍ദ്ദിച്ച് കളനാശിനി നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഒന്‍പതാം ക്ലാസുകാരി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്ത കരുമാലൂര്‍ സ്വദേശിയായ കുട്ടിയുടെ പിതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. വധശ്രമത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 29ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. കമ്പിവടി കൊണ്ടു മകളുടെ കൈയിലും കാലിലും അടിച്ചു പരിക്കേല്‍പിച്ച ശേഷം ബലമായി കളനാശിനി വായിലേക്ക് ഒഴിച്ചു കൊടുത്ത് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി പ്രണയത്തില്‍ നിന്നു പിന്മാറാതിരുന്നതിനാലാണ് ക്രൂരപീഡനം.
കളനാശിനി ഉള്ളില്‍ച്ചെന്ന കുട്ടി ഛര്‍ദിച്ച് അവശ നിലയിലായപ്പോഴാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads