Header ads

CLOSE

കേരള ഫോറസ്റ്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഇന്ന്

കേരള ഫോറസ്റ്റ് ഡ്രൈവേഴ്‌സ്  അസോസിയേഷന്‍  സംസ്ഥാന സമ്മേളനം ഇന്ന്

തിരുവനന്തപുരം : കേരള ഫോറസ്റ്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ മുപ്പത്തി ഒന്‍മ്പതാം സംസ്ഥാന സമ്മേളനം  ഇന്ന് (ശനി   തമ്പാനൂര്‍ റെയില്‍വേ ഹാളില്‍ നടത്തും.രാവിലെ 10.30 ന് പൊതുസമ്മേളനം  ഉദ്ഘാടനം ചെയ്യുന്ന മന്ത്രി ആന്റണി രാജു,  അരിക്കൊമ്പന്‍, പി ടി 7 ദൗത്യ സംഘത്തിലെ  സാരഥികളെ  ആദരിക്കും.അസോസിയേഷന്‍  സംസ്ഥാന പ്രഡിഡന്റ് കെ. ആര്‍. പ്രതാപ് അദ്ധ്യക്ഷനാകും. അസോസിയേഷന്‍ അംഗങ്ങളുടെ മക്കളില്‍  എസ്.
എസ്. എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയ നേടിയവരെ  തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്‍ അനുമോദിക്കും.സര്‍വീസില്‍ നിന്ന് വിരമിച്ച ഫോറസ്റ്റ് ഡ്രൈവര്‍മാരെ ഫോറസ്റ്റ്  ഫോഴ്‌സ് തലവന്‍ ഗംഗാ  സിംഗ്   ആദരിക്കും.ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് ഡോ. പുകഴേന്തി വിതരണം ചെയ്യും. മികച്ച സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക്  അര്‍ഹരായ അംഗങ്ങളെ ഡി. കെ. വിനോദ്കുമാര്‍
അനുമോദിക്കും. മികച്ച സംഘടനാ പ്രവര്‍ത്തനം നടത്തിയ ജില്ലാ കമ്മിറ്റി്ക്കുള്ള പുരസ്‌കാരം കെ. എ. പ്രദീപ്കുമാര്‍ വിതരണം ചെയ്യും.
കൗണ്‍സിലര്‍ പി.ഹരികുമാര്‍ ,അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ഡി. ബിജു,
എസ്. വി. വിനോദ്, വി. എസ്
രാഗേഷ്, ബി. ദിലീഫ്, എസ്. വിനോദ്കുമാര്‍, ബി. എസ്. ഉണ്ണിമോന്‍, എ. അബ്ദുള്‍ മനാഫ്, ഡി. ജയന്‍, സി. ബി. ഉണ്ണികൃഷ്ണന്‍, ഡോ. രാധാകൃഷ്ണന്‍, വിജി  പി. വര്‍ഗീസ്, സ്‌കറിയ വര്‍ഗീസ്, മെറി ജോസ്   തുടങ്ങിയവര്‍  സംസാരിക്കും.
ഉച്ചക്ക് 2 ന് നടക്കുന്ന പ്രതിനിധി സമ്മേളനം 
ജി. പനീന്ദ്രകുമാര്‍ റാവു ഉദ്ഘാടനം  ചെയ്യും.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads