ലണ്ടന്‍: ഹാരിപോട്ടര്‍ സിനിമകളില്‍ പ്രൊഫസര്‍ ആല്‍ബസ് ഡംബിള്‍ഡോറിനെ അവതരിപ്പിച്ച് പ്രശസ്തനായ ബ്രിട്ടിഷ് നടന്‍ മൈക്കല്‍ ഗാംബന്‍ (82) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
എട്ട് ഹാരിപോട്ടര്‍ ചിത്രങ്ങളില്‍ ആറിലും ഗാംബനായിരുന്നു പ്രൊഫസര്‍ ഡംബിള്‍ഡോര്‍.
ടിവി, സിനിമ, റേഡിയോ, തിയറ്റര്‍ തുടങ്ങിയ മേഖലകളിലെല്ലാം അഭിനയത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ഗാംബന്‍, നാല് ടെലിവിഷന്‍ ബാഫ്റ്റ അവാര്‍ഡുകള്‍ നേടി. അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ ജനിച്ച ഗാംബന്‍, നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തിയത്.