Header ads

CLOSE

സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ലൈംഗിക അതിക്രമം: 2 വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തു; പരാതിയുമായി 60 വിദ്യാര്‍ത്ഥിനികള്‍

സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ  ലൈംഗിക അതിക്രമം:  2 വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തു; പരാതിയുമായി 60 വിദ്യാര്‍ത്ഥിനികള്‍

ചണ്ഡിഗഡ്: ഹരിയാനയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലൈംഗിക അതിക്രമത്തിനിരയാക്കിയതായി കാട്ടി അറുപതോളം വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കി. ലൈംഗിക പീഡനത്തില്‍ മനംനൊന്ത് രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതായും വാര്‍ത്തകളുണ്ട്. ജിന്ത് ജില്ലയിലെ ഗേള്‍സ് സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിസിപ്പലിനെതിരെയാണ് അറുപതോളം വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയത്. വിവിധ ക്ലാസുകളില്‍നിന്നുള്ള 15 പെണ്‍കുട്ടികളാണ് ആദ്യഘട്ടത്തില്‍ പരാതി നല്‍കിയത്. പ്രിന്‍സിപ്പലിന്റെ ലൈംഗിക പീഡനത്തില്‍ മനംനൊന്ത് രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്ന ആരോപണം സംസ്ഥാന വനിതാ കമ്മീഷന്‍ അന്വേഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. 
ഓഫിസ് മുറിയില്‍ കറുത്ത ജനാല ഗ്ലാസുകള്‍ സ്ഥാപിച്ച ശേഷമാണ് പ്രിന്‍സിപ്പല്‍ തങ്ങളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതെന്ന് പെണ്‍കുട്ടികളുടെ പരാതിയില്‍ പറയുന്നു. വിവിധ ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികളെ ഓരോ കാര്യം പറഞ്ഞ് ഓഫിസ് മുറിയിലേക്ക് വിളിപ്പിച്ചാണ് ലൈംഗിക അതിക്രമം നടത്തിയത്. തങ്ങളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും പെണ്‍കുട്ടികള്‍ പറയുന്നു. കുട്ടികളെ മുറിയിലേക്ക് അയച്ചിരുന്ന ഒരു അദ്ധ്യാപികയ്ക്കും ഇക്കാര്യത്തില്‍ പങ്കുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടു. 
തുടര്‍ന്ന് ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, ദേശീയ വനിതാ കമ്മീഷന്‍, സംസ്ഥാന വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് തങ്ങള്‍ നേരിടുന്ന ദുരവസ്ഥ ചൂണ്ടിക്കാട്ടി കത്തയയ്ക്കുകയായിരുന്നു. ഓഗസ്റ്റ് 31-നാണ് കത്തയച്ചത്. അറുപതോളം വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പലിനെതിരെ പരാതി നല്‍കിയതായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേണു ഭാട്ടിയ പറഞ്ഞു. 
കുറ്റാരോപിതനായ പ്രിന്‍സിപ്പലിനെ കമ്മീഷന്‍ വിളിപ്പിച്ചെങ്കിലും ഹാജരായിട്ടില്ല. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് ഗുരുതരമായ വീഴ്ചയാണെന്നും രേണു ഭാട്ടിയ കുറ്റപ്പെടുത്തി. പൊലീസിനോടും വിദ്യാഭ്യാസ വകുപ്പിനോടും കമ്മീഷന്‍ വിശദീകരണം തേടി. വിദ്യാര്‍ത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കമ്മീഷന്‍ സെപ്റ്റംബര്‍ 14-ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഒരു മാസത്തിലേറെ വൈകിയാണ് കേസെടുത്തത്. വിദ്യാഭ്യാസ വകുപ്പും പെണ്‍കുട്ടികളുടെ പരാതി ഒരു മാസത്തോളം അന്വേഷിച്ചില്ലെന്നും രേണു ഭാട്ടിയ ആരോപിച്ചു.


 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads