Header ads

CLOSE

ഹോട്ടലുടമ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ച നിലയില്‍

ഹോട്ടലുടമ കെട്ടിടത്തിന്റെ  മുകളില്‍നിന്ന് വീണ് മരിച്ച നിലയില്‍

പത്തനംതിട്ട: കോന്നിയില്‍ ഹോട്ടലുടമയെ മരിച്ച നിലയില്‍ കണ്ടെത്തി. മങ്ങാരത്ത് മംഗലത്ത് അഭിലാഷ് (42) ആണ് മരിച്ചത്. ബിജെപി മുന്‍ ഏരിയ പ്രസിഡന്റായിരുന്നു. റിപ്പബ്ലിക്കന്‍ സ്‌കൂളിന് സമീപം കൃഷ്ണ എന്ന പേരില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു അഭിലാഷ്. ഇതിന്റെ മുകള്‍നിലയിലാണ് താമസിച്ചിരുന്നത്.
ഇന്നു രാവിലെ 6.15ന് അഭിലാഷിനെ ഈ കെട്ടിടത്തിന്റെ താഴെ വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. രാത്രി കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണതാണെന്നാണ് നിഗമനം.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads